IndiaLatestSports

സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധമാക്കണം, പി.ആര്‍ ശ്രീജേഷ്

“Manju”

ന്യുഡല്‍ഹി: മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ കൂടുതല്‍ ടൂര്‍ണമെന്റുകളും കളിസ്ഥലങ്ങളും വേണമെന്ന് ഇന്ത്യന്‍ ഹോക്കി ടീം താരം പി.ആര്‍ ശ്രീജേഷ്. സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധമാക്കണമെന്നും കൂടുതല്‍ മത്സരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ശ്രീജേഷ് പറഞ്ഞു. ഡല്‍ഹിയില്‍ ലഭിച്ച സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീജേഷ്.
ഹോക്കിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിന് ഇന്ത്യയുടെ വിജയം പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. ഏറെ ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമായ കായിക ഇനമാണ്. അതിനുള്ള സഹായങ്ങള്‍ ലഭിക്കണം. കേരളം പാരിതോഷികം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി. അതിനെ കുറിച്ച്‌ തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി.
കോവിഡ് ലോക്ഡൗണിലെ തുടര്‍ന്ന് മത്സരങ്ങളും പരിശീലനങ്ങളും മുടങ്ങിയതാണ് അത്‌ലറ്റിക് ഇനങ്ങളില്‍ തിരിച്ചടിയായത്. ബംഗലൂരു സായി സെന്റര്‍ കാമ്പസ് ടീമിനു വേണ്ടി മാത്രമായി നല്‍കി. മികച്ച പരിശീലകരെ നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ലഭിച്ചു. ‘ഖേലോ ഇന്ത്യ’ പദ്ധതി വഴി കുട്ടികള്‍ക്ക് പ്രതിമാസം ചെറിയ സഹായം നല്‍കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കായിക ഉപകരണങ്ങള്‍ വാങ്ങാന്‍ വലിയ സഹായമാണിത്. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്രനയം.
ഒളിമ്പിക്‌സില്‍ യോഗ്യത നേടാന്‍ കഴിയുന്ന ഒത്തിരി താരങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ടൂര്‍ണമെന്റുകള്‍ ഇല്ലാതെ വന്നത് അവരുടെ പ്രകടനം പുറത്തിറക്കാന്‍ കഴിയാതെ പോയെന്നും ശ്രീജേഷ് പറഞ്ഞു.
ഇന്ന് നെടുമ്പാശേരിയില്‍ എത്തുന്ന ശ്രീജേഷിന് ഗംഭീര വരവേല്പ് നടകാന്‍ ഒരുങ്ങുകയാണ് സംസ്ഥാന ഒളിമ്പിക് അക്കാദമി. നെടുമ്പാശേരി മുതല്‍ കിഴക്കമ്പലത്തുള്ള വീട് വരെ ശ്രീജേഷിനെ വാഹനങ്ങളുടെ അകമ്പടിയോടെ ആനയിക്കും.

Related Articles

Back to top button