IndiaLatest

കൊവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഉടന്‍

“Manju”

ന്യൂഡല്‍ഹി: ഭാരത് ബയോടെകും ഐ.സി.എം.ആറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി അടുത്തമാസം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കൊവാക്‌സിന് അടിയന്തിര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതിയുണ്ട്. അത് മാത്രമല്ല വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റിയയക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവാക്സിനെ പരിഗണിച്ചിരുന്നില്ല.

വാക്സിന്റെ അംഗീകാരത്തിന് വേണ്ടി മെയ് മാസത്തില്‍ ഭാരത് ബയോടെക് ഡബ്ല്യു.എച്ച്‌.ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.യു.എന്‍ ഹെല്‍ത്ത് ഏജന്‍സിയുടെ മൂല്യ നിര്‍ണ്ണയത്തില്‍ കോവാക്സിന്‍ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സെപ്‌റ്റംബറില്‍ വാക്‌സിന് അനുമതി നല്‍കിയേക്കുമെന്നും ഡബ്ല്യു.എച്ച്‌.ഒയുടെ വാക്സിന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മരിയംഗല സിമാവോ പറഞ്ഞു. കൊവിഡിനെതിരെ കോവാക്സിന്‍ 78 ശതമാനം ഫലപ്രദമാണെന്നാണ് പഠനങ്ങളില്‍ വ്യക്തമാക്കിയിരുന്നത്.

Related Articles

Back to top button