InternationalLatest

രണ്ടാം ടെസ്റ്റ് : ഒന്നാം ദിനം ഇന്ത്യക്ക് സ്വന്തം

“Manju”

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഒന്നാം ദിവസമായ ഇന്നലെ കളി അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് മേൽക്കൈ. അവസാന സമയത്ത് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ട്ടമായതൊഴിച്ചാല്‍ ഇന്ത്യക്ക് തന്നെയാണ് ഒന്നാം ദിവസം. ആദ്യ ദിവസം അവസാനിമ്പോള്‍ ഇന്ത്യ 276/3 എന്ന നിലയിലാണ്. പുറത്താകാതെ 127 റണ്‍സുമായി രാഹുലും, ഒരു റണ്‍സുമായി രഹാനെയും ആണ് ക്രീസില്‍. മഴമൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്.

83 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും, 9 റണ്‍സ് നേടിയ പൂജാരയുടെയും 42 റണ്‍സ് നേടിയ കോഹിലിയുടെയും വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിതും, രാഹുലും ചേര്‍ന്ന് 126 റണ്‍സ് ആണ് നേടിയത്. ഈ കൂട്ട്കെട്ട് പിരിഞ്ഞതിന് ശേഷം എത്തിയ പൂജാര പെട്ടെന്ന് തന്നെ മടങ്ങി. എന്നാല്‍ പിന്നീടെത്തിയ കോഹിലിയുമായി ചേര്‍ന്ന് രാഹുല്‍ മികച്ച പ്രകടനം ആണ് നടത്തിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 117 റണ്‍സ് നേടി. ആന്‍ഡേഴ്സണ്‍ രണ്ട് വിക്കറ്റും, റോബിന്‍സണ്‍ ഒരു വിക്കറ്റും നേടി.

Related Articles

Back to top button