IndiaLatest

അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നീക്കങ്ങളുമായി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സജീവം, രണ്ട് വിമാനങ്ങള്‍ സജ്ജമാക്കാന്‍ എയര്‍ ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കി. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ഉച്ചക്ക് 12മണിയോടെ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അഫ്ഗാന്റെ ആരോരോ ഭാഗങ്ങളായി പിടിച്ചടക്കുകയായിരുന്നു താലിബാന്‍. കഴിഞ്ഞ രാത്രിയോടെ രാജ്യം പൂര്‍ണമായുും താലിബാന്റെ കൈപ്പിടിയിലൊതുങ്ങി.

അഫ്ഗാന്‍ തലസ്ഥാനവും പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലായതോടെ ഇന്ത്യന്‍ സമയം 12 മണിയോടെയാണ് താലിബാന്‍ കൊട്ടാരത്തില്‍ പ്രവേശിച്ചത്. കാബൂള്‍ പൂര്‍ണമായും താലിബാന്‍ വളഞ്ഞതോടെ അധികാരം കൈമാറാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അതേ സമയം ജനങ്ങള്‍ ഭയപ്പെടരുതെന്നും ക്രമസമാധാനം ഉറപ്പാക്കുകയാണ് ഉദ്ദേശമെന്നും താലിബാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പ്രസിഡന്റ് ഗനി അഫ്ഗാന്‍ വിട്ടതായാണ് അറിവ്. ഇതിന് വഴിയൊരുക്കിയത് താലിബാന്‍ നേതൃത്വമാണെന്നും വാര്‍ത്തകളുണ്ട്. സമാധാനപരമായി അധികാരക്കൈമാറ്റം നടത്താമെങ്കില്‍ ഗനിയ്ക്ക് രാജ്യം വിടാനുള്ള സുരക്ഷിതമായ പാത ഒരുക്കിത്തരാമെന്ന് താലിബാന്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതനുസരിച്ചാണ് ഗനി രാജ്യം വിട്ടതെന്നാണ് സൂചന. കുടുംബസമേതമാണ് അഫ്ഗാന്‍ ഭരണകൂടത്തിലെ ഉന്നതനേതാക്കള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തതെന്നാണ് വിവരം.

Related Articles

Back to top button