KeralaLatest

സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മെട്രോമാന്‍

“Manju”

മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. പരാജയത്തില്‍നിന്ന് പാഠം പഠിച്ചെന്നും സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രമാണ് താന്‍. ബ്യൂറോക്രാറ്റ് എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തില്‍ ചേര്‍ന്നതും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും. മല്‍സരിച്ചതില്‍ നിരാശയില്ല, പലതും പഠിക്കാനായി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ നിരാശയുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. അധികാരം ലഭിക്കാതെ ഒരു എംഎല്‍എയെ കൊണ്ടു മാത്രമായി ഒന്നും ചെയ്യാനാകില്ല- അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button