IndiaLatest

പൂനെ അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചിടും

“Manju”

മുംബൈ: പൂനെ അന്താരാഷ്‌ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും. നാളെ മുതല്‍ 29 വരെയാണ് അടച്ചിടുക. ഇക്കാലയളവില്‍ ഇവിടെ നിന്നും സര്‍വീസ് നടത്തുന്ന എല്ലാം വിമാനങ്ങളും നിര്‍ത്തിവയ്‌ക്കും. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) റണ്‍വേയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നത്.

റണ്‍വേ അറ്റകുറ്റപ്പണി ഏപ്രിലില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പീന്നിട് മാറ്റിവയ്‌ക്കുകയായിരുന്നു. ഈ മാസം അവസാനത്തോടെ പണി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button