IndiaLatest

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ളയാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായത്. ഓര്‍മ്മക്കുറിപ്പുകളായ ആകസ്മികം എന്ന കൃതിക്കാണ് പുരസ്‌കാരം.

നേരത്തെയും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സമഗ്ര സംഭവാനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിലും എന്‍ എന്‍ പിള്ള നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. കവിതയും ഗദ്യസാഹിത്യവും നാടകവും ഉള്‍പ്പെടെ പത്തിലധികം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

Related Articles

Back to top button