KeralaLatestThiruvananthapuram

സിൽവർ ലൈൻ കോറിഡോർ അലൈമെന്റിൽ മാറ്റം വരുത്തണം -മംഗലപുരം ഷാഫി.

“Manju”

നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്തുന്ന അർദ്ധ അതിവേഗ റെയിൽവേ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ വെട്ടുറോഡ് മുതൽ മുരുക്കുംപുഴ കോഴിമട വരെയുള്ള ലൈനിന്റെ അലൈമെന്റിൽ മാറ്റം വരുത്തണമെന്ന് ജനതാദൾ (എസ് )സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ പ്രസിഡന്റുമായ മംഗലപുരം ഷാഫി ആവശ്യപ്പെട്ടു.

അതിവേഗ റെയിൽവേ പദ്ധതി അലൈമെൻ്റ്

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 11സ്റേഷനുകളാണ് സിൽവർ ലൈൻ കോറിഡോറിൽ ഉള്ളത്. ഇതിൽ തിരുവനന്തപുരം മുതൽ കൊല്ലത്തിനിടയിൽ 13 കിലോമീറ്റർ മാത്രമാണ് തിരുവനന്തപുരത്തുനിന്നും നിലവിലെ സമാന്തര ലൈനിൽ കൂടെ കടന്നു പോകുന്നത്. തിരുവനതപുരം നിന്നും തിരിച്ചു മുരുക്കുംപുഴ കോഴിമട വരെയുള്ള ഭാഗം മാത്രം. അവിടെനിന്നും ശാസ്തവട്ടം വഴി ആളൊഴിഞ്ഞ ഭാഗം വഴിയാണ് കൊല്ലത്തു എത്തിച്ചേരുന്നത്.
അതിൽ വെട്ടുറോഡ് മുതൽ കോഴിമടവരെ നിലവിലെ 25 മീറ്ററിൽ നിന്നും വീതി കൂട്ടി എടുത്താൽ 200 പരം വീടുകളും പൊതുശ്മശാനം അടക്കം നിരവധി ആരാധനാലയങ്ങൾക്കും സ്‌കൂളുകൾക്കും പഞ്ചായത്ത്‌ റോഡുകൾക്കും ഭീഷണിയാകും.

63, 941കോടി രൂപയുടെ പദ്ധതിയുടെ ചുമതല കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനാണ്. അഞ്ചു വർഷം കൊണ്ട് പണി പൂർത്തിയതികരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. മുൻപ് റയിൽവേ മീറ്റർഗേജിൽ നിന്നും ബ്രോഡ്‌ഗേജ് ആക്കിയപ്പോഴും പാതയുടെ ഇരു വശങ്ങളിലും നിന്നാണ് 25 മീറ്റർ വീതി ആക്കിയിട്ടുള്ളത്. ഇനിയും അതിൽ ഇരട്ടിയോളം വസ്തു ഏറ്റെടുത്തുകഴിഞ്ഞാൽ ജനങ്ങളെ ഇവിടെങ്ങളിൽ മാറ്റി പാർപ്പിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. ടെക്നോപാർക്ക്, സയൻസ് പാർക്ക്, ആയൂർവേദ ഗ്ലോബൽ വില്ലേജ്, കിൻഫ്ര അപ്പാരൽ പാർക്ക്, ഗെയിംസ് വില്ലേജ്, ടെക്നോസിറ്റി തുടങ്ങിയ പദ്ധതികൾക്ക് ആയിരകണക്കിന് ഏക്കർ ഭൂമി ഏറ്റെടുത്തു നാടാകെ വീർപ്പു മുണ്ടി നിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ ഈ പ്രദേശം. നാഷണൽ ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്കു കടക്കുകയും ചെയ്തിരിക്കുന്നു. ഈ മേഖലകളിൽ ആയിരകണക്കിന് ഭൂമികൾ കളിമൺ ഖനത്തിനായും മാറ്റി മറിക്കപ്പെട്ടു. വ്യവസായ മേഖല മുന്നിൽ കണ്ടു നിരവധി ഭൂമാഫിയകൾ വസ്ത്തുക്കൾ നേരത്തെ തന്നെ വാങ്ങിക്കൂട്ടി. ഇനിയൊരു കുടിയൊഴിപ്പിക്കലിന് താങ്ങാൻ കഴിയാതെ വലയുകയാണ് ഈ പ്രേദേശ വാസികൾ.

വെട്ടുറോഡ് മുതൽ കോഴിമട വരെയുള്ള ഭാഗത്തു സ്ഥലം ഏറ്റെടുത്താൽ നിരവധി വീടുകൾ, കണിയാപുരം പൊതു ശ്മശാനം, കണിയാപുരം ബോയ്സ്, ഗേൾസ് എന്നീ സ്കൂളുകൾ, കണിയാപുരം ടൌൺ മസ്ജിദ് കെട്ടിടം, കുമിളി മുസ്ലിം ജമാ അത്ത് പള്ളി, കരിച്ചാറ മുസ്ലിം ജമാ അത്ത് പള്ളി, ഖബർസ്ഥാൻ, കരിച്ചാറ തയ്ക്കാവ്, ശ്രീ കാല്കണ്ടേശ്വര ക്ഷേത്ര മൈതാനം, വെയിലൂർ മുസ്ലിം ജമാ അത്ത് പള്ളി, ഖബർസ്ഥാൻ, കോഴിമട ക്ഷേത്രം തുടങ്ങീ ആരാധനാലയങ്ങൾ പൂർണമായും ഭാഗികമായി നഷ്ടപെടുത്തേണ്ടി വരും.
ആൾവാസമില്ലാത്ത വെട്ടുറോഡ് മുതൽ ശാസ്തവട്ടം വരെയുള്ള ഭാഗത്തുകൂടി പുതിയ പാത കണ്ടെത്തി അലൈമെന്റിൽ മാറ്റം വരുത്തി പദ്ധതി നടപ്പിലാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് മംഗലപുരം ഷാഫി ആവശ്യപ്പെട്ടു.

Related Articles

Back to top button