IndiaLatest

ആസ്തികള്‍ വിറ്റഴിക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

“Manju”

ഡല്‍ഹി; കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികള്‍ വിറ്റഴിക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശിയ ധന സമാഹരണ മന്ത്രാലയത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് .12 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഇരുപതിലധികം ആസ്‌തികളാണ് വില്‍ക്കുന്നത്.

അതേസമയം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 6 ലക്ഷം കോടി രൂപയുടെ ദേശീയ ധനസമ്പാദന പൈപ്പ്ലൈന്‍ പ്രഖ്യാപിച്ചു. എന്‍‌എം‌പിക്ക് കീഴില്‍, പാസഞ്ചര്‍ ട്രെയിനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ മുതല്‍ വിമാനത്താവളങ്ങള്‍, റോഡുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയുടെ ധനസമ്പാദനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അടിസ്ഥാന സൗകര്യ മേഖലകളില്‍ സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തി വിഭവങ്ങള്‍ സമാഹരിക്കുമെന്നും വസ്തുവകകള്‍ വികസിപ്പിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

Related Articles

Back to top button