KeralaLatest

ജോസ് കെ മാണിക്ക് ഇന്ന് 56 ാം പിറന്നാൾ

“Manju”

ഗുരുദാസ്

രാജ്യസഭ അംഗവും കേരള കോൺഗ്രസ് നേതാവുമായ ജോസ് കെ മാണിക്ക് ജന്മദിനാശംസകൾ.

ശാന്തവും സൗമ്യവുമായ പെരുമാറ്റം കൊണ്ടും ആത്മാർത്ഥമായ പ്രവർത്തന ശൈലി കൊണ്ടും യുവജനങ്ങളുടെ വിശ്വാസം നേടിയെടുത്ത വ്യക്തിത്വമായിരുന്നു ജോസ് കെ മാണി

1964 ൽ കോട്ടയം ജില്ലയിലെ പാലയിൽ കരിങ്ങോഴിക്കൽ വീട്ടീൽ കെ. എം മാണിയുടെയ്യും കുട്ടിയമ്മയുടെ മകനായി ജനിച്ചു. മുൻ മന്ത്രിയും അതികായനായ കേരള കോൺഗ്രസ് നേതാവുമായ പിതാവ് കെ എം മാണിയുടെ ക്രിയാത്മകവും ഉദ്വോഗഭരിതവും വെല്ലുവിളികൾ നിറഞ്ഞതുമായ രാഷ്ട്രീയ പ്രവർത്തനങ്ങളെ തന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങളാക്കി.

ജനറൽ ഇൻഷൂറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന കാലഘട്ടത്തിൽ കേരളാ യൂത്ത് ഫ്രണ്ടിൽ സജീവ പ്രവർത്തകനായി മാറിയ അദ്ദേഹം 1998 ൽ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. 2002 ൽ ജോലി രാജി വെച്ച് സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയ ജോസ് കെ മാണി 2002 ൽ കേരള യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

കേരള കോൺഗ്രസിന്റെ ഉദയം കണ്ടു വളർന്ന അദ്ദേഹം നൂതനമായ ആശയങ്ങൾ കൊണ്ട് യുത്ത് ഫ്രണ്ടിനെ കേരളത്തിലെ ശ്രദ്ധയമായ യുവജനപ്രസ്ഥാനമാക്കി മാറ്റി. മുപ്പത്തിരണ്ട് യുവസേന പ്രവർത്തകരെ വീതം അണിനിരത്തി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കേരള യൂത്ത് ഫ്രണ്ട് വികസനസേന രൂപീകരിക്കുകയും ഗ്രാമങ്ങളിലുടെ പ്രചരിപ്പിച്ച് യുവാക്കളെ കൃഷിയിലേക്ക് നയിക്കാൻ വേണ്ട ബോധവത്ക്കരണം നടത്തുകയും ചെയ്തു.

2009, 2014 കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തിയ ആദ്ദേഹം നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗമാണ്

Related Articles

Back to top button