IndiaLatest

പ്രവീണ്‍ കുമാറിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : ടോക്യോ പാരാലിമ്പിക്സില്‍ ഹൈജമ്പില്‍ വെള്ളി നേടിയ പ്രവീണ്‍ കുമാറിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവീണ്‍ കുമാറിന്റെ നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരുഷന്മാരുടെ ടി 64 വിഭാഗത്തിലാണ് പ്രവീണ്‍ കുമാര്‍ വെള്ളി നേടിയത്. 2.07 മീറ്റര്‍ ചാടി പ്രവീണ്‍ കുമാറാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. ഏഷ്യന്‍ റെക്കോഡാണിത്. ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ പതിനൊന്നാമത്തെ മെഡലാണിത്.

അതേസമയം, ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് റിയോ ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു. 2016 റിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ താരമാണ് മാരിയപ്പന്‍ തങ്കവേലു. 1.86 മീറ്റര്‍ ദൂരം ചാടിയാണ് മാരിയപ്പന്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാര്‍ 1.83 മീറ്റര്‍ ദൂരം താണ്ടി. മറ്റൊരു ഇന്ത്യന്‍ താരം വരുണ്‍ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Related Articles

Back to top button