KeralaLatest

സന്ന്യാസദീക്ഷാ വാർഷികം രണ്ടാം ദിനവും പ്രാർത്ഥനാസാന്ദ്രം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷാ വാർഷികത്തോടനുബന്ധിച്ച് നടന്നുവരുന്ന പ്രാർത്ഥനാസങ്കൽപ്പങ്ങളുടെ രണ്ടാം ദിനവും ഭക്തിസാന്ദ്രമായി. രാവിലെ 8 മണിക്ക് സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗുരുദർശനത്തിനു ശേഷം താമരപ്പർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തി. തുടർന്ന് പ്രത്യേക പ്രാർത്ഥനയും നടന്നു. വിവിധ ഏരിയകളിൽ നിന്നുളള ഗുരുഭക്തരും രക്ഷകർത്താക്കളും പ്രാർത്ഥനയിൽ പങ്കെടുത്തു. രണ്ടാം ദിനമായ ഇന്ന് (16/10/2023) വൈകിട്ട് 8 മണിക്ക് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ സത്സംഗം ഉണ്ടാകും. സത്സംഗത്തിൽ ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ആർട്സ് & കൾച്ചർ വിഭാഗം ഉപദേശകസമിതി പേട്രൺ ഡോ.റ്റി.എസ്. സോമനാഥൻ, രാജകുമാര്‍ എസ്., ബോബൻ. എം. ആർ എന്നിവർ അനുഭവം പങ്കുവെച്ച് സംസാരിക്കും.

2023 ഒക്ടോബർ 24 ചൊവ്വാഴ്ചയാണ് സന്ന്യാസദീക്ഷാ വാർഷികം. ഇത്തവണ ഇരുപത്തിരണ്ട് പെൺകുട്ടികളാണ് ഗുരുസ്ഥാനീയ ശിഷ്യപൂജിതയിൽ നിന്നും ദീക്ഷ സ്വീകരിച്ച് സന്ന്യാസിനിമാരാകുന്നത്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ഗുരു വിഭാവനം ചെയ്ത ആശയത്തിന്റെ പ്രതിഫലനമായിട്ടാണ് ബ്രഹ്മചാരിണികളായി കർമ്മം ചെയ്തു വന്ന ഇരുപത്തിരണ്ട് പേർക്ക് ദീക്ഷ നൽകാൻ ഗുരുകൽപ്പനയുണ്ടായത്. പത്ത് ദിവസത്തെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണയും സന്ന്യാസദീക്ഷാ വാർഷികം ആഘോഷിക്കുന്നത് .

Related Articles

Back to top button