IndiaLatest

ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ സമ്മാനം

ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ സമ്മാനം; ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഭര്‍ത്താവ്‌

“Manju”

കൊല്‍ക്കത്ത: ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്ന് ഭര്‍ത്താവ്.
‘ഈ സ്ത്രീയെയും കുട്ടിയെയും ഡിസംബര്‍ 9 മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ദയവായി എന്നെ അറിയിക്കുക. അവരെ കണ്ടെത്തുന്നയാള്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കും.’ ഫേസ്ബുക്കില്‍ ചിത്രമിട്ട് ഭര്‍ത്താവ് കുറിച്ചു.
ഭാര്യയെയും കുട്ടിയെയും പല സ്ഥലത്തു തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മുമ്ബും ഇയാളുടെ ഭാര്യ ഒളിച്ചോടിപ്പോയിട്ടുണ്ട്. എന്നാല്‍ ഭാര്യയോട് ദേഷ്യമില്ലെന്നും, തിരിച്ചുവരാനും ഒരുമിച്ച്‌ ജീവിക്കാനും കാത്തിരിക്കുകയാണെന്നും ഇയാള്‍ പറയുന്നു. മൊബൈല്‍ ഫോണ്‍‌ വാങ്ങി നല്‍കിയയാളുടെ കൂടെയാണ് ഭാര്യ ഒളിച്ചോടി പോയതെന്നാണ് ഇയാള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച്‌ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് പറയുന്നു.

Related Articles

Back to top button