IndiaLatest

ജെ എന്‍ യു പ്രവേശനം ഇന്ന് മുതല്‍

“Manju”

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസ്‌ ഘട്ടം ഘട്ടമായി തുറക്കാന്‍ തീരുമാനം. സെപ്റ്റംബര്‍ 6 മുതല്‍ ക്യാമ്പസ് ഭാഗികമായി പ്രവര്‍ത്തന സജ്ജമാകും . ഡിസംബര്‍ 31നകം തീസിസ് പൂര്‍ത്തിയാക്കേണ്ട പിഎച്ച്‌ഡി വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം കാമ്പസിലേക്ക് പ്രവേശനം അനുവദിക്കുക.

ക്യാമ്പസില്‍ പ്രവേശിക്കുന്ന എല്ലാവരും 72 മണിക്കൂറിനുള്ളില്‍ ഒരു RTPCR ടെസ്റ്റ് എടുത്തിരിക്കണം. അതെ സമയം ശാരീരിക വൈകല്യമുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും അനുവദിക്കും. സര്‍വകലാശാലയിലെ ബിആര്‍.അംബേദ്കര്‍ സെന്‍ട്രല്‍ ലൈബ്രറി 50% പേര്‍ക്കായി തുറക്കും. മറ്റെല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനില്‍ നടക്കുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.

Related Articles

Back to top button