KeralaLatestPalakkad

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ വരവേല്‍പ്പ് ‘ശിഷ്യോപനയനീയം’

“Manju”

പാലക്കാട് : ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ 2023 2024 അദ്ധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥികളെ വരവേറ്റുകൊണ്ട് ശിഷ്യോപനയനീയംപരിപാടി സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്ന് (2-11-2023 വ്യാഴാഴ്ച) നടന്ന പരിപാടിയ്ക്ക് ആയുര്‍വേദ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍  ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി സ്വാഗതം ആശംസിച്ച യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജി.നാഗഭൂഷണം അദ്ധ്യക്ഷനായിരുന്നു. ‘ശിഷ്യോപനയനീയം‘ പരിപാടി മാഹിയിലെ രാജീവ്ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, കോയമ്പത്തൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ. ശ്രീവത്സന്‍ എന്‍.വി. ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി., സീനിയര്‍ മാനേജര്‍ അശോക് പി.ജെ., ഫാക്ക്വല്‍റ്റികളായ ഡോ. അനുശ്രീ, ഡോ.ശ്രീജിത്ത്, പ്രൊഫ. നിരഞ്ജന, ഡോ.ആദര്‍ശ് സി.രവി, ഡോ. ഡാനി ജോര്‍ജ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. കോളേജ് യൂണിയന്‍ ചെയര്‍ പേഴ്സണ്‍ നീരജ നന്ദിരേഖപ്പെടുത്തി.

Related Articles

Back to top button