KeralaLatest

വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടണം – ഗവര്‍ണര്‍

“Manju”

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലാ സിലബസില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ വിഷയത്തില്‍ പ്രതികരിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടുമെന്ന് പറഞ്ഞ് അദ്ദേഹം കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയെ ന്യായീകരിച്ചു.
വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യന്‍ സംസ്‌കാരം. എല്ലാ തരത്തിലുള്ള ചിന്തകളെക്കുറിച്ചും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടിയാല്‍ മാത്രമേ അവരുടെ ചിന്താശേഷി വികസിക്കുകയും, നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരത്തിലുള്ള നവീന ചിന്തകളുള്ളവര്‍ക്കെ ലോകത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുകയുള്ളുവെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തവരാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നും, കാര്യങ്ങള്‍ മനസിലാക്കിയ ശേഷം വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പടെയുള്ളവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.

Related Articles

Back to top button