IndiaLatest

ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടിയാരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി ;ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടിയാരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇതേതുടര്‍ന്ന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലില്‍ 18 അംഗങ്ങളെയും, ആദായ നികുതി അപ്പലേറ്റ് ട്രൈബ്യുണലില്‍ 13 അംഗങ്ങളെയും നിയമിച്ചു. ട്രൈബ്യൂണല്‍ ഒഴിവുകള്‍ നികത്താത്തതില്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് നടപടി.

ദേശീയ കമ്പനി നിയമ ട്രൈബ്യൂണലില്‍ എട്ട് ജുഡീഷ്യല്‍ അംഗങ്ങളെയും, പത്ത് സാങ്കേതിക അംഗങ്ങളെയുമാണ് നിയമിച്ചത്. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ ആറ് ജുഡീഷ്യല്‍ അംഗങ്ങളുടെയും, ഏഴ് അക്കൗണ്ടന്റ് അംഗങ്ങളുടെയും ഒഴിവുകള്‍ നികത്തി.

Related Articles

Back to top button