KeralaLatest

പാല വിട്ടുനൽകും; മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാര്‍ഥിയാകും: തൊടുപുഴ നഗരസഭ ഒരു വര്‍ഷത്തിനകം തിരിച്ചു പിടിക്കും; പി.ജെ ജോസഫ്

“Manju”

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് മാണി സി കാപ്പന് വിട്ടുനല്‍കുമെന്ന് പി.ജെ. ജോസഫ്. എന്‍.സി.പിയെ അടിയന്തരമായി യു.ഡി.എഫിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊടുപുഴ നഗരസഭ ഒരു വര്‍ഷത്തിനകം തിരിച്ചുപിടിക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതംവയ്പ്പും വഴക്കുമാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെടണം. മുന്നണിയിലെ ഘടകക്ഷികളെയടക്കം ഒന്നിച്ച് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ഹൈക്കമാന്റ് പ്രതിനിധികള്‍ക്ക് മുന്നിലാണ് പി.ജെ ജോസഫ് അഭിപ്രായം അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനം ഉടന്‍ വേഗം പൂര്‍ത്തിയാക്കണം. പാലാ സീറ്റ് മാണി സി കാപ്പന്വിട്ടു നല്‍കാന്‍ തയ്യാറാണെന്നും എന്‍സിപിയെ മുന്നണിയിലെത്തിക്കാനുള്ള ശ്രമം അടിയന്തരമായി യു.ഡി.എഫ് നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

Related Articles

Back to top button