KeralaLatestThiruvananthapuram

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സൗജന്യ പാസ് വര്‍ധിപ്പിച്ചു

“Manju”

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രിവിലേജ് (സൗജന്യ) പാസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ശമ്പളപരിഷ്‌കരണ ചര്‍ച്ചയില്‍ ധാരണയായി. ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോഴുള്ള 6 പാസ് 12 ആക്കി . ജില്ലയ്ക്കകത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലെ 12 പാസുകള്‍ തുടരും. ബസ് അപകടം, ബ്രേക്ക് ഡൗണ്‍ തുടങ്ങിയ കാരണങ്ങളാല്‍ ഏതെങ്കിലും ഡിപ്പോയില്‍ കാത്തിരിക്കേണ്ടിവരുന്ന ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ ഹാജര്‍ അനുവദിക്കും.
പ്രസവാവധിയും പ്രസവാനന്തര അവധിയും സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. അവയവം ദാനം ചെയ്യുന്ന, സ്വീകരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കുന്ന സ്‌പെഷല്‍ ലീവ് കെഎസ്‌ആര്‍ടിസിയിലും നടപ്പാക്കും. ആശ്രിതനിയമനം പൂര്‍ണമായി നല്‍കണമെന്ന യൂണിയനുകളുടെ ആവശ്യത്തിലും കൂടുതല്‍ ചര്‍ച്ചയുണ്ടാകും. രാത്രി പത്തിനും രാവിലെ 6 നും ഇടയില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ക്ക് ബത്ത വര്‍ധിപ്പിച്ചു.
കിലോമീറ്റര്‍ ബത്തയിലും 3 പൈസയുടെ വര്‍ധന വരുത്തി. ചര്‍ച്ച നാളെയും തുടരും. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനാ പ്രതിനിധികള്‍ 2 പേര്‍ വീതവും കെഎസ്‌ആര്‍ടിസിയുടെ 3 എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരും മുന്‍ ജനറല്‍ മാനേജരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button