KeralaLatestThiruvananthapuram

സ്വ​ര്‍​ണ വി​ല​ കുത്തനെ ഇടിഞ്ഞു

“Manju”

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ കുത്തനെ ഇടിഞ്ഞു .പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​വ​ന് 34,720 രൂ​പ​യും ഗ്രാ​മി​ന് 4,340 രൂ​പ​യു​മാ​യി. ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ​വ​ന് വി​ല 35,000 രൂ​പ​യി​ല്‍ താ​ഴെ​യാ​കു​ന്ന​ത്. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില .

അതെ സമയം തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല​യി​ടി​വ് ഉ​ണ്ടാ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 240 രൂ​പ​ കുറഞ്ഞിരുന്നു .സെ​പ്റ്റം​ബറി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് നി​ല​വി​ല്‍ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related Articles

Back to top button