IndiaLatest

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉലകനായകന്‍

“Manju”

പാക്കിസ്ഥാനെ വെറുക്കരുതെന്ന് കമലഹാസൻ - Indian Express Malayalam

ശ്രീജ.എസ്

ചെന്നൈ ;നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ സ്ഥാനാര്‍ഥിയാകും. മണ്ഡലം തീരുമാനമായില്ലെങ്കിലും ചെന്നൈയില്‍ നിന്നാകും താരം ജനവിധി തേടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍
മക്കള്‍ നീതി മയ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മധുരയില്‍ ഇന്നലെ ആരംഭിച്ചിരുന്നു. രജനികാന്തുമായുള്ള സഖ്യകാര്യത്തില്‍ ജനുവരിയില്‍ പ്രഖ്യാപനമുണ്ടാകുമെന്നും കമല്‍ അറിയിച്ചു.

നഗരമേഖലകള്‍ കേന്ദ്രീകരിച്ചാണ് മക്കള്‍ നീതി മയ്യം നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നഗരകേന്ദ്രങ്ങളില്‍ വലിയ രീതിയില്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി കരുതുന്നു. ചില സഖ്യങ്ങള്‍ തകരുമെന്നും പുതിയ സഖ്യങ്ങള്‍ ഉണ്ടാകുമെന്നും കമല്‍ അവകാശപ്പെട്ടു
കമല്‍ഹാസന്‍ നേരിട്ട് രംഗത്തിറങ്ങിയതോടെ പ്രചാരണ പരിപാടികളില്‍ ആളുകളും കൂടുന്നുണ്ട്. ജനപിന്തുണ വോട്ടായി മാറിയാല്‍ ഭരണം പിടിക്കാനാകുമെന്നും മക്കള്‍ നീതി മയ്യം പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button