KeralaLatestThiruvananthapuram

മലയോര ഹൈവേ നാടിന്റെ സമ്പദ്ഘടന ഉയര്‍ത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

“Manju”

തിരുവനന്തപുരം: മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ മലയോര മേഖലയില്‍ വന്‍ വികസന സാധ്യത തുറക്കുമെന്നും ഇതു സമ്പദ്ഘടനയെ വലിയ തോതില്‍ ഉയര്‍ത്തുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലയോര ഹൈവേയുടെ ഭാഗമായ പെരിങ്ങമ്മല – കൊപ്പം റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി മന്ത്രി പറഞ്ഞു. ഇതിനു വിപരീതമായി നില്‍ക്കുന്ന തെറ്റായ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കും. മലയോര ഹൈവേ നിര്‍മാണം ടൂറിസം മേഖലയ്ക്കും വലിയ ഊര്‍ജം പകരും. മികച്ച റോഡുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ടൂറിസം രംഗത്തു വലിയ കുതിപ്പുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലൂടെയാണു പെരിങ്ങമ്മല – കൊപ്പം റോഡ് കടന്നുപോകുന്നത്. കിഫ്ബി ധനസഹായതോടെ ആധുനിക രീതിയില്‍ 12 മീറ്റര്‍ വീതിയില്‍ 9.45 കിലോമീറ്റര്‍ ദൂരത്തിലാണു റോഡ് നിര്‍മാണം. തെന്നൂരിലെ നജ്റാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജി. സ്റ്റീഫന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. വാമനപുരം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ജി. കോമളം, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, പെരിങ്ങമ്മല ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഷിനു മടത്തറ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് പി.എം.യു. ഡയറക്റ്റര്‍ ദീപ്തി ഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button