KeralaLatest

വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് പോലീസുകാർ ഇപ്പോൾ നേരിടുന്നത് : യതീഷ് ചന്ദ്ര ഐപിഎസ്

“Manju”

അനൂപ് എം. സി

വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് പോലീസുകാർ ഇപ്പോൾ നേരിടുന്നതെന്ന് യതീഷ് ചന്ദ്ര ഐപിഎസ്. അവരവർക്കു വേണ്ടി നാട്ടുകാർ പോലീസിനോട് സഹകരിക്കണമെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. പോലീസ് സ്റ്റേഷനുകളിലേക്കുള്ള പി പി ഇ കിറ്റ്, തെർമൽ സ്കാനർ എന്നിവയുടെ ജില്ലാതല വിതരണോദ്ഘാടനം കണ്ണൂർ ടൗൺ സ്റ്റേഷനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് 4ന് ശേഷം കേരളത്തിന് പുറത്ത് നിന്ന് 15000ത്തിലധികം പേർ ജില്ലയിലെത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം ക്വാറൻ്റൈൻ പോലീസ് കൃത്യമായി പരിശോധിക്കുന്നുണ്ട്. ഡിവൈഎസ്പിമാരുടെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടേയും നേതൃത്വത്തിൽ ബൈക്ക് പട്രോളിംങും ഊർജ്ജിതമാണ്. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് പോലീസുകാർ ഇപ്പോൾ നേരിടുന്നത്. നാടിൻ്റെ സുരക്ഷയ്ക്കായി പോലീസുകാരോട് നാട്ടുകാർ സഹകരിക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും യതീഷ് ചന്ദ്ര ഐപിഎസ് പറഞ്ഞു.

കേരളാ പോലീസ് അസോസിയേഷൻ, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പോലീസ് സഹകരണ സംഘം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പോലീസുകാർക്കായി പി പി ഇ കിറ്റും തെർമൽ സ്കാനറും വിതരണം ചെയ്യുന്നത്. പോലീസ് സ്റ്റേഷൻ, ട്രാഫിക് സ്റ്റഷൻ, ഡിവൈഎസ്പി ഓഫീസ് തുടങ്ങി ജില്ലയിലെ 60 ഓളം യൂണിറ്റുകളിലേക്ക് ഇവ എത്തിക്കും. കെ പി ഒ എ ജില്ല സെക്രട്ടറി പി രമേശൻ അധ്യക്ഷനായി. കെ പി ഒ എ ജില്ലാ വൈസ് പ്രസിഡൻ്റ് പി വി രാജേഷ് , കെ പി എ ജില്ലാ പ്രസിഡൻ്റ് ടി ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

https://www.facebook.com/SanthigiriNews/videos/720185745474267/

 

Related Articles

Back to top button