InternationalLatest

ഡിപ്രഷന്‍ ബാധിച്ചവര്‍ക്ക് യുവാവിന്റെ വ്യത്യസ്ത തെറാപ്പി

“Manju”

ഡിപ്രഷന്‍ മൂലവും പല സമ്മര്‍ദ്ദങ്ങള്‍ മൂലവും ഒരു സമാധാനത്തിനായി പലരും ഒരു ആലിംഗനം കൊതിക്കാറുണ്ട്. പ്രിയപ്പെട്ടവരില്‍ നിന്നുള്ള ഒരു ആലിംഗനം അത്രമേല്‍ വിലപ്പെട്ടതാകും.

കഡില്‍ തെറാപ്പി എന്ന് പേരിട്ടാണ് ഇദ്ദേഹം സേവനം ലഭ്യമാക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ട ആലിംഗനത്തിന് ഇംഗ്ലീഷുകാരനായ ട്രെവര്‍ ഹോടൂണ്‍ ഈടാക്കുന്നത് 7,100 രൂപയാണ്. ഇതിനായി 30-കാരനായ ഹൂട്ടണിന്റെ അടുത്ത് ക്ലയന്‍റുകള്‍ വരി നില്‍ക്കുകയാണ്. ട്രെവറിന്റെ അടുത്ത് തങ്ങള്‍ വളരെയധികം സുരക്ഷിതരായി തോന്നുന്നുവെന്നാണ് തെറാപ്പിക്കായെത്തിയ പലരും പറയുന്നത്. കേവലം ആലിംഗനത്തിനായി മാത്രമല്ല തങ്ങള്‍ ഇവിടെയെത്തുന്നതെന്നും ട്രെവറിന്റെ സമയവും ശ്രദ്ധയും കരുതലും തങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കുന്നുവെന്നും ക്ലയന്റുകളും പറയുന്നു.

മനുഷ്യബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള എന്റെ അഭിനിവേശത്തെ അടിസ്ഥാനമാക്കിയാണ് ഞാന്‍ ഒരു ബിസിനസ്സ് നിര്‍മ്മിച്ചത്. പലരും അത് ഉണ്ടാക്കാന്‍ പാടുപെടുന്നു, അവിടെയാണ് ഞാന്‍ ചുവടുവെക്കുന്നത്‘. ട്രെവര്‍ പറയുന്നു. പരിചയമില്ലാത്തവര്‍ക്ക് ആണ് ലൈംഗികേതര, ആലിംഗന സെഷന്‍ വാഗ്ദാനം ചെയ്യുന്നത്. ചേര്‍ത്തുപിടിക്കുന്നതും ഇക്കിളിപ്പെടുത്തുന്നതുമെല്ലാം തന്റെ ക്ലയന്‍റുകള്‍ക്ക് ആശ്വാസം നല്‍കുന്നുവെന്ന് ട്രെവര്‍ അവകാശപ്പെടുന്നു. ദി ഇന്‍ഡിപെന്‍ഡന്റ് ഇയാളുടെ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Back to top button