InternationalLatest

കുഞ്ഞിന് ഇന്ത്യന്‍ ഭക്ഷ്യവിഭവത്തിന്റെ പേര് നല്‍കി യുകെ ദമ്പതികള്‍

“Manju”

അയര്‍ലന്‍ഡ് : കുഞ്ഞു മക്കള്‍ക്ക് വ്യത്യസ്തമായ പേരിടാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും.പലരും മഹാന്മാരുടെയും ചരിത്ര സ്ഥലങ്ങളുടെയും പേരുകള്‍ കുഞ്ഞുങ്ങള്‍ക്കിടാറുണ്ട്. എന്നാല്‍ വ്യത്യസ്തമായി ഭക്ഷണ പദാര്‍ത്ഥത്തിന്റെ പേരു നല്‍കി ഞെട്ടിച്ചിരിക്കുയാണ് യുകെ ദമ്ബതികള്‍. ഇന്ത്യന്‍ ഭക്ഷണമായ പക്കോഡയുടെ പേര് നല്‍കിയാണ് ദമ്ബതികള്‍ വ്യത്യസ്തരായത്.
അയര്‍ലന്‍ഡിലെ ക്യാപ്റ്റന്‍ ടേബിള്‍ റെസ്റ്റോറന്റില്‍ സ്ഥിരമായി എത്തിയിരുന്ന ദമ്ബതികളാണ് വിഭവത്തിന്റെ പേര് കുട്ടിയ്‌ക്ക് നല്‍കിയത്. റെസ്റ്റോറന്റ് ഹൃദയ സ്പര്‍ശിയായ കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ ആവേശകരമായ വാര്‍ത്ത് പങ്കുവെച്ചത്. ആദ്യമായാണ് ഇത്തരത്തില്‍ റെസ്റ്റോറന്റിലെ വിഭവത്തിന്റെ പേര് ഇടുന്നതെന്നും ‘പക്കോഡയ്‌ക്ക് ലോകത്തേയ്‌ക്ക് സ്വാഗതം’ എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്.
പക്കോഡയുള്‍പ്പെട്ട വിഭവങ്ങളുടെ ബില്ലും ക്യാപ്റ്റന്‍സ് ടേബിള്‍ റെസ്റ്റോറന്റ് പങ്കുവെച്ചു. ചിക്കന്‍ പക്കോഡ ബുറിറ്റോ, ചിക്കന്‍ പക്കോഡ, ചിക്കന്‍ പക്കോഡ മെല്‍റ്റ് തുടങ്ങിയ പക്കോഡ വിഭവങ്ങളാണ് റെസ്‌റ്റോറന്റിലുള്ളത്. പക്കോഡയുടെ ആരാധികയും ആഹാര പ്രേമിയുമായ കുട്ടിയുടെ അമ്മയാണ് കുഞ്ഞിന് പേരു നല്‍കിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു,. നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തത്.

Related Articles

Back to top button