LatestThiruvananthapuram

നമ്പി നാരായണന്റെ ജീവിതം;’റോക്കറ്ററി ദി നമ്പി എഫക്‌ട്’ ഏപ്രില്‍ ഒന്നിന്

“Manju”

തിരുവനന്തപുരം ;രാജ്യം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞരില്‍ ഒരാളായ നമ്പി നാരായണന്റെ ജീവിതവും സഹനവും ദൃശ്യവല്‍ക്കരിക്കുന്ന ബഹുഭാഷാ ചിത്രമായ ‘റോക്കറ്ററി ദി നമ്പി എഫക്‌ട്’ ഏപ്രില്‍ ഒന്നിന് ലോകമെമ്പാടും തീയേറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനം. ആര്‍ മാധവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മാധവന്‍ തന്നെയാണ് പ്രിയപ്പെട്ട നമ്പി നാരായണനായി എത്തുന്നത്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ തുടങ്ങി ആറ് ഭാഷകളില്‍ പുറത്തുവരുന്ന ഈ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, സൂര്യ, സിമ്രാന്‍ എന്നിവരും ഹോളിവുഡില്‍ നിന്നും ടൈറ്റാനിക് ഫെയിം റോണ്‍ ഡൊണാച്ചി അടക്കം പ്രമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മലയാളിയായ വര്‍ഗ്ഗീസ് മൂലന്റെയും വിജയ് മൂലന്റെയും കമ്പനിയായ വര്‍ഗ്ഗീസ് മൂലന്‍ പിക്ച്ചേഴ്സും മാധവനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വലിയൊരു ടീമിനൊപ്പം കോ ഡയറക്ടറായി പ്രവര്‍ത്തിക്കാനായത് മികച്ച അനുഭവം തന്നെയായിരുന്നുവെന്ന് സഹസംവിധായകനായ പ്രജേഷ് സെന്‍ പറയുന്നു. ഓര്‍മകളുടെ ഭ്രമണപഥം എന്ന എന്റെ പുസ്തകം കൂടി പ്രചോദനമായെന്നത് വ്യക്തിപരമായ സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button