InternationalLatest

ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച തുടങ്ങും

“Manju”

സിന്ധുമോൾ. ആർ

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച തുടങ്ങും. വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍, ബയോടെക്കുമായി ചേര്‍ന്നു വികസിപ്പിച്ച കോവിഡ് വാക്സീന്‍ ആണ് വിതരണം ചെയ്യുന്നത്. ഇന്നലെ രാത്രിയാണ് ആദ്യ ബാച്ച്‌ വാക്‌സീന്‍ രാജ്യത്തെത്തിയത്. ബുധനാഴ്ച മുതല്‍ 7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കോവിഡ്-19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ വാര്‍ത്താസമ്മേളനത്തിലാണ് വിശദീകരിച്ചത്. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ വാക്‌സീന്‍ നല്‍കുകയുള്ളു. ആദ്യ ഘട്ടം ഡിസംബര്‍ 23 മുതല്‍ 2021 ജനുവരി 31 വരെയായിരിക്കും.

70 വയസ്സിനു മുകളിലുള്ളവര്‍, വിട്ടുമാറാത്ത ഒന്നിലധികം രോഗങ്ങള്‍ ഉള്ളവര്‍, കോവിഡ് ബാധിതരുമായി അടുത്തു ഇടപെടുന്ന പ്രധാന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സീന്‍ നല്‍കുക. കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കാന്‍ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് വകുപ്പ് അനുമതി നല്‍കിയിട്ടില്ല.

Related Articles

Back to top button