LatestThiruvananthapuram

സ്കൂള്‍ തുറക്കല്‍; അന്തിമ മാര്‍ഗരേഖ ഒക്ടോബര്‍ 5-ന്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്ബോള്‍ തുടക്കത്തില്‍ ഹാജറും യൂണിഫോമും നിര്‍ബന്ധമാക്കില്ല. ക്ലാസുകള്‍ മൂന്നിലൊന്ന് കുട്ടികളെ വച്ച്‌ നടത്താനും ആലോചന. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
ഒന്നരവര്‍ഷമായി വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹാപ്പിനസ് കരിക്കുലം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കലാ കായിക മേഖലക്ക് മുന്‍ഗണന നല്‍കണം. ഇത് സംബന്ധിച്ച മാര്‍ഗരേഖ അടുത്ത മാസം 5 ന് പുറത്തിറക്കും. പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്ജ് കോഴ്‌സുകള്‍ സംഘടിപ്പിക്കണമെന്ന് അധ്യാപകര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ഒരു ഷിഫ്റ്റില്‍ 25% വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ച്‌ ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു.

Related Articles

Back to top button