KeralaLatest

കൊവിഡ് മരണകണക്കിലെ അവ്യക്തതകളെല്ലാം നീക്കി, സുതാര്യത ഉറപ്പാക്കും- ആരോഗ്യ മന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കി, സുതാര്യത ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കൊവിഡ് മരണനിരക്കുകള്‍ മറച്ചുവെച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച ആരോഗ്യ മന്ത്രി ഡിസംബര്‍ മുതലുള്ള കൊവിഡ് മരണങ്ങളുടെ പൂര്‍ണ പട്ടിക രണ്ടു ദിവസത്തിനകം പുറത്തുവിടുമെന്നും അറിയിച്ചു.

കണക്കുകള്‍ കൃത്യമായും ഒപ്പം സ്വകാര്യത സൂക്ഷിച്ചും പ്രസിദ്ധീകരിക്കുന്നതിിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കും. വിവരങ്ങള്‍ ഓണ്‍ലൈന്‍ അപ്ഡേഷനാണ് നടത്തുന്നത്. ജൂണ്‍ 16ന് ശേഷമുള്ള മുഴുവന്‍ മരണങ്ങളും 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രേഖകളില്ലാത്ത കൊവിഡ് മരണങ്ങള്‍ കൂടി എണ്ണത്തില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ വിവരം അതുപോലെ തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.

Related Articles

Back to top button