InternationalLatest

കോവിഡ് ;മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരം

“Manju”

വാഷിങ്ടണ്‍ : കോവിഡ് പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ മരുന്ന് വിജയകരമെന്ന് അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ മെര്‍ക്ക്. തങ്ങള്‍ വികസിപ്പിച്ച ‘മൊല്‍നുപൈറവീര്‍’ എന്ന മരുന്ന് കോവിഡ് രോഗികളിലെ മരണനിരക്ക് കുറയ്ക്കാനും ആശുപത്രിവാസത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും സഹായിക്കുമെന്നും കമ്പനി പറയുന്നു.

775 പേരിലാണ് മരുന്നിന്റെ പരീക്ഷണം നടത്തിയത്. ഇവരില്‍ 7.3 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിവാസം വേണ്ടിവന്നത്. മരുന്ന് കഴിച്ചവരാരും മരിച്ചില്ല. ഗുളിക രൂപത്തിലുള്ള ‘മോല്‍നുപൈറവീര്‍’ വൈറസിന്റെ ജനിതകഘടനയെ തകരാറില്‍ ആക്കുകയും അതുവഴി രോഗം വ്യാപിക്കുന്നത് തടയുകയുമാണ് ചെയ്യുന്നതെന്നും മെര്‍ക്ക് വ്യക്തമാക്കുന്നു.

ഇതുവരെയുള്ള മരുന്നുകള്‍ കോവിഡ് വൈറസിന്റെ പ്രോട്ടീനെ ആക്രമിക്കുന്നതായിരുന്നെങ്കില്‍ ‘മോല്‍നുപൈറവീര്‍’ ലക്ഷ്യം വയ്ക്കുന്നത് വൈറസിലെ എന്‍സൈമിനെയാണ്. പകര്‍പ്പുകള്‍ സൃഷ്ടിക്കാന്‍ വൈറസ് ഉപയോഗിക്കുന്ന എന്‍സൈമിനെ നശിപ്പിക്കുക വഴി ശരീരത്തില്‍ രോഗം വ്യാപിക്കുന്നത് ഫലപ്രദമായി തടയാനാകുമെന്നും മെര്‍ക്ക് അവകാശപ്പെടുന്നു.

Related Articles

Back to top button