IndiaLatest

സിദ്ദു കോണ്‍ഗ്രസില്‍ തന്നെ

“Manju”

ചണ്ഡിഗഡ്: പഞ്ചാബില്‍ നവ്‌ജ്യോത് സിങ് സിദ്ദു പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചതോടെ ഏവരും പഴിച്ചത് ഗാന്ധി കുടുംബത്തെയാണ്. വിശേഷിച്ചത് പ്രിയങ്കയെ. കാരണം പ്രിയങ്ക മുന്‍കൈയെടുത്താണ് സിദ്ദുവിനെ കോണ്‍ഗ്രസിന്റെ മുന്നണി പോരാളി ആക്കിയതും, സംസ്ഥാനത്ത് അമരീന്ദര്‍ സിങ്ങിന്റെ പുറത്താകല്‍ അടക്കമുള്ള സംഭവങ്ങളിലേക്ക് വഴി തെളിച്ചതും. അടുത്ത വര്‍ഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ദുവിന്റെ പ്രഖ്യാപനം ഹൈക്കമാന്‍ഡിന് വലിയ തലവേദന ആയിരുന്നു.ഏതായാലും, ശനിയാഴ്ചത്തെ സിദ്ദുവിന്റെ ട്വീറ്റ് ഗാന്ധി കുടുംബത്തിന് ആശ്വാസം പകരുന്നതാണ്. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി ..ഞാന്‍ രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും ഒപ്പം ഉറച്ച്‌ നില്‍ക്കും, സിദ്ദു ട്വീറ്റ് ചെയ്തു. ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിക്കുമെന്നും കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിലോമ ശക്തികളും…എന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കട്ടെ…എന്നാലും പോസിറ്റീവ് ഊര്‍ജ്ജം കൈമുതലാക്കി പഞ്ചാബിനെ ജയിപ്പിക്കും… പഞ്ചാബിയത്തും മുഴുവന്‍ പഞ്ചാബികളും വിജയിക്കും-സിദ്ദു ട്വീറ്റ് ചെയ്തു.

Related Articles

Back to top button