KeralaLatestMalappuram

“ഒരു പാവപ്പെട്ട വീട്ടിലേക്ക് ടി.വി വേണം”

“Manju”

 

സുഭാഷ് നാരായൺ

സുഹൃത്തായ കെ.എസ്.യു നേതാവിന്റെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ട എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിളിച്ച് കാര്യം തിരക്കി. നേരിട്ടറിയാവുന്ന കുട്ടിയാണ്, വീട്ടിലെ സാഹചര്യങ്ങള്‍ മോശമാണ്, പറ്റിയാൽ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അടുത്ത ദിവസം ആ വിദ്യാർത്ഥിക്ക് വേണ്ടി എസ്.എഫ്.ഐ, കെ.എസ്.യുവിന് ടി.വി കൈമാറുന്നു.

മലപ്പുറത്താണ് സംഭവം. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തുടനീളം പ്രയാസമനുഭവിക്കുന്നവരിലേക്ക് കൊടിനിറവ്യത്യാസങ്ങളില്ലാതെ സഹായങ്ങൾ എത്തിക്കുകയെന്നതാണ് ഫസ്റ്റ്‌ബെല്‍ ഹെല്‍പ്‌ലൈന്റെ ഭാഗമായി എസ്.എഫ്.ഐ ചെയ്തുകൊണ്ടിരിക്കുന്നത്.

മലപ്പുറത്ത് ഇപ്പോൾ കെ എസ് യുവും എസ് എഫ് ഐയും ഒരുമിച്ച് ഒരു വിദ്യാർത്ഥിയെ സഹായിക്കുന്നു.

ആ ചടങ്ങിന്റെ ചിത്രത്തിലേക്ക് വന്നാൽ, ഒരു വശത്തു എസ്എഫ്ഐ നേതാക്കളും മറു വശത്തു കെ.എസ്.യുവിന്റെ നേതാക്കളുമാണ്. കൃത്യമായി മാസ്ക് ധരിച്ചിട്ടുണ്ട്. ഷേക്ക് ഹാന്‍റില്ല, പകരം മുഷ്ടി ചുരുട്ടി പരസ്പരം അഭിവാദ്യം ചെയ്യുന്നു.

മാത്രമല്ല, സഹായം വാങ്ങിയ ആളുടെ ചിത്രം പങ്കുവച്ച് പ്രചരണം നടത്തുന്നുമില്ല.

അങ്ങനെ അവർ മുതിർന്നവർക്ക് പലവിധത്തിൽ മാതൃകയാവുന്നു.”

Related Articles

Back to top button