LatestThiruvananthapuram

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ‘ഏകത’ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി സിദ്ധ മെഡിക്കല്‍ അലൂമ്‌നി അസോസിയേഷന്‍ ‘ഏകത’ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 2024 സംഘടിപ്പിച്ചു. സിദ്ധ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് രണ്ടു ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. ശാന്തിഗിരി സിദ്ധ കോളേജ് ഓഡിറ്റോറിയല്‍ വച്ച് നടന്ന പരിപാടി ഹെല്‍ത്ത് കെയര്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഹരിഹരന്‍ മുഖ്യപ്രഭാഷണം നടത്തി.

‘ഏകത’ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 2024 ഹെല്‍ത്ത് കെയര്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കോര്‍ഡിനേറ്ററായ ഡോ. പ്രകാശ്, ട്രഷറര്‍ ഡോ. ശരണ്യരാജ് എന്നിവര്‍ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിദ്ധ കോളേജ് പ്രൊഫ. ഷീജ എന്‍, കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗം ഡോ. വന്ദന പി എന്നിവര്‍ സന്നിഹിതരായി.

തിരുവനന്തപുരം അവനവഞ്ചേരി സി സി ഐ എം സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ബി വിജയകുമാര്‍, വിരുധനഗര്‍, കരിയാപ്പറ്റി ഗവ. ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ മാമല്ലന്‍ എന്നിവരുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി വിവിധ അവര്‍ഡുകള്‍ വിതരണം ചെയ്തു.

 

 

Related Articles

Back to top button