InternationalLatest

യുഎഇയില്‍ ഇന്ന് 176 കേസുകള്‍

“Manju”

അബുദാബി: ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 176 പുതിയ കോവിഡ് കേസുകള്‍. 258 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ഇന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 737,073 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,30,093 പേര്‍ രോഗമുക്തി നേടി. 2104 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 4,876 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 364,265 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button