InternationalLatest

അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

“Manju”

അബുദാബി: അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ച്‌ അബുദാബി.വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെയും ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങള്‍ക്കുള്ള ആദരവുമായാണ് തീരുമാനമെന്ന് ബുധനാഴ്‍ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ഡോക്ടര്‍മാരുടെ ആത്‍മാര്‍ത്ഥതയും ഉത്തരവാദിത്ത ബോധവും, സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അവരുടെ ത്യാഗവും കണക്കിലെടുത്താണ് ഗോള്‍ഡന്‍ വിസയ്‍ക്കായി നാമനിര്‍ദേശം ചെയ്‍തതെന്നും അധികൃതര്‍ പായുന്നു. ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്ത് ദീര്‍ഘകാല താമസം ഉറപ്പുവരുത്തുക വഴി ആരോഗ്യ രംഗത്തിന്റെ പ്രാധാന്യം കൂടിയാണ് വ്യക്തമാവുന്നതെന്നും പ്രസ്‍താവനയില്‍ ചൂണ്ടിക്കാട്ടുന്നു . വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. കൂടാതെ നിരവധി സെലിബ്രിറ്റികള്‍ക്കും വീസ അനുവദിച്ചിരുന്നു.

Related Articles

Back to top button