IndiaLatest

ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കാനൊരുങ്ങി രാജ്യങ്ങൾ

“Manju”

ഡല്‍ഹി: ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കാനൊരുങ്ങി വിവിധ രാജ്യങ്ങള്‍. വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം അറിയിച്ചത്. പരസ്‌പര അംഗീകാരത്തിനാണ് രാജ്യങ്ങള്‍ തയ്യാറായിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസം, ബിസിനസ്, ടൂറിസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുവാന്‍ പ്രതിരോധ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നതിലൂടെ സാധിക്കുമെന്ന് അരിന്ദം ബാഗ്‌ചി ട്വിറ്ററില്‍ കുറിച്ചു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്കാര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റെയ്‌ന്‍ യുകെ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button