KeralaLatest

“ഗാന്ധി സ്മൃതി യാത്ര” ജില്ലയിൽ പ്രവേശിച്ചു

“Manju”

“ആദ്യം നിങ്ങളെ അവർ അവഗണിക്കും പിന്നെ നിങ്ങളെ പരിഹസിക്കുംപുച്ഛിക്കും ഒടുവിൽ ആക്രമിക്കും. പിന്നെയായിരിക്കും നിങ്ങളുടെ വിജയം ” – മഹാത്മാ ഗാന്ധി – കെ. പി.സി.സി. ഗാന്ധി ദർശൻ സമിതി ഒക്ടോബർ 2- നു പയ്യന്നൂരിൽ നിന്നും ആരംഭിച്ച ‘ബാപ്പുജിയുടെ കാല്പാടുകളിലൂടെ’ എന്ന മുദ്രാവാക്യമുയർത്തി നടത്തിവരുന്ന “ഗാന്ധി സ്മൃതി യാത്ര” ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിച്ചു. സമിതി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ പാദസ്പർശം കൊണ്ട് ചരിത്രം കുറിച്ച എറണാകുളം മഹാരാജാസ് കോളേജ്, മുൻ മന്ത്രിയും, ജാഥ ക്യാപ്റ്റനുമായ ബഹു : ശ്രീ. വി. സി.കബീർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം സന്നർ ശിച്ചു . രാജേന്ദ്രമൈതാനത്തെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയതിനു ശേഷമാണു സംഘം കോളേജ് സന്ദർശച്ചിത്.

സ്വീകരണ ചടങ്ങിൽ ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ്‌ ശ്രീ. കെ. ഡീ ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രടറി ശ്രീ. പാറപ്പുറം രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചചടങ്ങിൽ ,കെപിസിസി സെക്രട്ടറി ബഹു : ശ്രീ. ഐ. കെ. രാജു ഗാന്ധി ജിയുടെ പ്രസക്തി അന്നും, ഇന്നും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.സ്വീകരണ ചടങ്ങിന്റെ ഉത്ഘാടനം ഡിസിസി സെക്രട്ടറി ശ്രീ കെ.വീ. പി. കൃഷ്ണകുമാർ നിർവഹിച്ചു. വീ.പി.സതീശൻ, കെ. എസ്. അനിൽകുമാർ, റോഷൻ എബ്രഹാം, കെ. വിജയൻ നായർ, എൻ.അശോകൻ, നോർമൻ ജോസഫ്, ടീ. വീ. കൃഷ്ണമണി, എം ബാലചന്ദ്രൻ, ആന്റണി പുളിക്കൻ, അഡ്വ: ടോണി ഡയസ് വില്യംസ് കെ. ടീ.സീന അജയൻ സിനി മോൾബാബു, അഡ്വ: ഗ്ലാഡിസ് മാത്യു എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button