Uncategorized

തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു

“Manju”

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ഇ. രാമദോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മകന്‍ കലൈ സെല്‍വനാണ് ഫേസ്ബുക്കിലൂടെ മരണ വാര്‍ത്ത അറിയിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മൃതദേഹം ചെന്നൈ കെ.കെ റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സിനിമാ രംഗത്തെ പ്രമുഖര്‍ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സംസ്കാരം നടന്നു. വിഴുപുരത്ത് ജനിച്ച അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ സിനിമ മോഹവുമായി ചെന്നൈയില്‍ എത്തി. തുടക്കത്തില്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പിന്നീട് സംവിധാനത്തിലേക്ക് ചുവടുവച്ചു.

‘രാജ രാജ താന്‍’, ‘സ്വയംവരം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഇ. രാമദാസ് സംവിധാനം ചെയ്തു. യുദ്ധം സെയ്, കാക്കി സട്ടൈ, ധര്‍മ്മ ദുരൈ, വിക്രം വേദ, മാരി 2 തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. വിസാരണെ എന്ന ചിത്രത്തിലെ അദ്ദേഹത്തിഹത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

Related Articles

Back to top button