Kozhikode

യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

“Manju”

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ മാനസിക വൈകല്യമുളള യുവതിയെ പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടിക്കൊണ്ട് പോയി നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ സ്റ്റാൻഡിൽ ഇറക്കിവിട്ടു. കഴിഞ്ഞ ഞായറാഴ്ച രക്ഷിതാക്കളുമായി വഴക്കിട്ട് വീട് വീട്ടിറങ്ങിയ പെൺകുട്ടിയുമായി പരിചയം സ്ഥാപിക്കുകയും ശേഷം പീഡിപ്പിക്കുകയുമായിരുന്നു.

വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനം നടന്ന സംഭവം പുറത്തറിഞ്ഞത്. ചേവായൂർ കൊട്ടാംപറമ്പിൽ എത്തിച്ചാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. മൂന്നാമത്തെ യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button