IndiaInternationalLatest

കോവിഡ്: ലോകത്ത് 5.17 കോടി രോഗ ബാധിതര്‍, 12,78,449 മരണം

“Manju”

സിന്ധുമോൾ. ആർ

ന്യൂയോര്‍ക്ക്: ലോകത്ത് ഇതുവരെ 5,17,90,088 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത് സ്ഥിരീകരിച്ചത്. 12,78,449 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു.‌

അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇതുവരെ 1,05,57,630 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,45,784 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്ത് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 85,91,731 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,27,059 പേര്‍ മരിച്ചു. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത് ലക്ഷത്തോടടുക്കുന്നു. 92.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം അമ്പത്തേഴ് ലക്ഷം പിന്നിട്ടു. 1,62,842 പേര്‍ മരിച്ചു. 50,64,344 പേര്‍ രോഗമുക്തി നേടി. റഷ്യയിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. പതിനെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 31,161 പേര്‍ മരിച്ചു.

Related Articles

Back to top button