Auto

ചൂടപ്പം പോലെ വിറ്റ് മഹീന്ദ്രയുടെ എക്‌സ് യുവി700

“Manju”

മുംബൈ: ഇന്ത്യൻ വാഹന ചരിത്രത്തിൽ ആദ്യമായി മൂന്ന് മണിക്കൂറിൽ 50,000ത്തിലധികം ബുക്കിംഗ് പൂർത്തിയാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ(എം ആൻഡ് എം) എക്‌സ് യുവി700. പ്രീമിയം സ്‌പോർട് യൂട്ടിലിറ്റി വാഹനമായ എക്‌സ് യുവി 700 വെറും 57 മിനിറ്റിൽ കാൽ ലക്ഷത്തോളം ബുക്കിംഗ് കടന്ന വിവരം നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ആദ്യ ദിനത്തിലെ ബുക്കിംഗ് നിർത്തിയതായി കമ്പനി പ്രഖ്യാപിച്ചു. തുടർന്ന് രണ്ടാം ദിനത്തിൽ മൂന്ന് മണിക്കൂറിൽ അരലക്ഷത്തിലധികം ബുക്കിംഗാണ് നിർമ്മാതാക്കൾക്ക് ലഭിച്ചത്. ആദ്യ 25,000 വാഹനങ്ങൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് എക്‌സ് യുവി700 സ്വന്തമാക്കാൻ ആളുകൾ തിടുക്കം കാണിച്ചതെന്ന് നിർമ്മാതാക്കൾ വിലയിരുത്തുന്നത്.

രണ്ട് വെരിയന്റുകളിലായാണ് എക്സ് യുവി 700 പ്രധാനമായും തയ്യാറാക്കിയിരിക്കുന്നത്. എംഎക്സ്, അഡ്രിനോക്‌സ് (എഎക്സ്) എന്നിവയാണവ. എഎക്സിനെ വീണ്ടും തരംതിരിച്ചിട്ടുണ്ട്-എഎക്സ്3, എഎക്സ്5, എഎക്സ്7. മഹീന്ദ്രയുടെ പുതിയ ലോഗോയുമായി പുറത്തിറക്കുന്ന ആദ്യ വാഹനമാണ് എക്സ് യുവി 700. അലക്‌സ എഐയോടുകൂടിയ ആദ്യ എസ് യുവി എന്ന പ്രത്യേകത കൂടിയുണ്ട് ഈ വാഹനത്തിന്.

2.0 ലിറ്റർ പെട്രോൾ, ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഒപ്ഷനുകളിലാണ് എക്സ് യുവി 700 ലഭിക്കുക. 6 എയർ ബാഗുകളും, 360 ഡിഗ്രി ക്യാമറ, ടച്ച്‌സ്‌ക്രീൻ, ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവക്കായി ട്വിൻ ഡിസ്‌പ്ലേ സജ്ജീകരണം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫുൾ എൽഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.

Related Articles

Back to top button