IndiaKeralaLatest

മുംബൈയില്‍ സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു

“Manju”

മുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും നിറഞ്ഞതോടെ മുംബൈയില്‍ ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ആശുപത്രികളാക്കുന്നു. ആ​ഴ്ച​കള്‍ക്കകം മൂ​ന്ന് ജം​ബോ ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ബ്രി​ഹ​ന്‍മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷന്‍ (ബി.എം.സി.) അ​റി​യി​ച്ചു.
മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും രോഗികള്‍ക്കായി കോവിഡ് കെയര്‍ സെന്‍റര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉടന്‍ ആവശ്യപ്പെടുമെന്ന് ബി.എം.സി കമീഷ്ണര്‍ ഇഖ്ബാല്‍ സിങ് ചഹല്‍ പറഞ്ഞു.
കോവിഡ്​ വ്യാപനം അതിരൂക്ഷമാകുകയാണ് മഹാരാഷ്ട്രയില്‍. താനെയില്‍ മാത്രം 24 മണിക്കൂറിനിടെ 4,971 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഓക്സിജന്‍, മരുന്നുകള്‍, ആന്‍റി വൈറല്‍ ഇഞ്ചക്ഷന്‍ എന്നിവയുടെ വിതരണം സുഗമമാക്കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാന സര്‍ക്കാര്‍. കൂടാതെ നിരവധി ജില്ലകളില്‍ അധിക കിടക്കകള്‍ ക്രമീകരിക്കുകയും ചെയ്യുന്നുണ്ട്.
സംസ്ഥാനത്താകെ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം നാളെയാണ് ഉണ്ടാകുക. നിലവില്‍ രാത്രി കര്‍ഫ്യൂ അടക്കം നിയന്ത്രണം ഏപ്രില്‍ 30 വരെ നിലനില്‍ക്കുന്നുണ്ട്​.

Related Articles

Back to top button