KeralaLatestThiruvananthapuram

തിങ്കളാഴ്ച മുതല്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. തീയേറ്റര്‍ ഉടമകളുട യോഗത്തിലാണ് ധാരണയായത്. മള്‍ട്ടിപ്ലക്സുകള്‍ അടക്കം തുറക്കാനാണ് തീരുമാനമായിരിക്കുന്നത്. അതെസമയം തീയേറ്ററുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുതുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും 25 മുതല്‍ തുറക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഇതിനു മുന്നോടിയായി തിയേറ്റര്‍ ഉടമകളുടെ സംഘം 22ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച്‌ ഈ യോഗത്തില്‍ അന്തിമ ധാരണയാകും.

Related Articles

Back to top button