Latest

ട്രൈറ്റണ്‍ ഇവി ഉടന്‍ ഇന്ത്യയിലെത്തും

“Manju”

സഹീരാബാദ് ; അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ട്രൈറ്റന്‍ ഇന്ത്യയിലേക്ക് വരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടെസ്‌ലയുടെ പ്രധാന എതിരാളിയായ ട്രൈറ്റണ്‍ ഇവി ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് തെലങ്കാനയിലാണ് സ്ഥാപിക്കുന്നതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. തെലങ്കാന സര്‍ക്കാരുമായി കമ്പനി ഒരു ധാരണാപത്രത്തിലും ഒപ്പുവച്ചിരുന്നു.

ഇപ്പോഴിതാ കമ്പനി അതിന്റെ മോഡല്‍ എച്ച്‌ വെളിപ്പെടുത്തിയതായി  റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാനയിലെ സഹീരാബാദില്‍ നിര്‍മ്മിക്കുന്ന പ്ലാന്റില്‍ മാത്രമേ കമ്പനി എട്ട് സീറ്റര്‍ എസ്‌യുവി നിര്‍മ്മിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ കാര്‍ ലോഞ്ച് ആയിരിക്കാം ഇത്.

Related Articles

Back to top button