Thiruvananthapuram

ബൈക്കിൽ ഒളിപ്പിച്ചു കടത്തിയ 126 ഗ്രാം കഞ്ചാവ് പിടിച്ചു

“Manju”

നെടുമങ്ങാട്: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ S.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ കല്ലറക്ക് സമീപം പാട്ടറ എന്ന സ്ഥലത്തു നടത്തിയ വാഹന പരിശോധനയിൽ യമഹ FZ ബൈകിൽ ഒളിപ്പിച്ചു കടത്തിയ 126 ഗ്രാം കഞ്ചാവ് കണ്ടെത്തി, കേസെടുത്തു.
കഞ്ചാവ് ചില്ലറ വില്പനക്കായി കടത്തികൊണ്ടുവന്ന കല്ലറ, പാട്ടറ, ഈച്ചൂട്ടിക്കോണം വിപിൻ വിലാസത്തിൽ ശോഭനന്റെ മകൻ പൊടി എന്ന് വിളിക്കുന്ന സുജയ് ( 28) എന്നായാളെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

നന്ദിയോട്,പാലോട്, കല്ലറ പ്രദേശങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചു വരുന്നതായി സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു.

കഴിഞ്ഞദിവസം നന്ദിയോട്നിന്നും വീട്ടുപുരയിടത്തിൽ കഞ്ചാവ്ചെടികൾ നട്ടുവളർത്തി പരിപാലിച്ച കുറ്റത്തിനും കേസെടുത്തിരുന്നു. വീട്ടുപുരയിടത്തിൽനിന്നും വിവിധ വലിപ്പത്തിൽ ഉള്ള കഞ്ചാവ് ചെടികൾ കണ്ടെടുത്തിരുന്നു.
നെടുമങ്ങാട്എക്‌സൈസ് സർക്കിൾഇൻസ്‌പെക്ടർ S.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നടന്നപരിശോധനയിൽ പ്രിവെന്റിവ്‌ ഓഫീസർ K .സാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ നജിമുദീൻ, ഗോപകുമാർ, മഹേഷ്‌, ബൈജു, ഷജീർ, സജികുമാർ എന്നിവരും പങ്കെടുത്തു. പൊതുജനങ്ങൾക്ക് ലഭിക്കുന്ന രഹസ്യ വിവരം 9400069405 എന്ന മൊബൈൽ നമ്പറിൽ അറിയിക്കാവുന്നതാണന്നു സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.

Related Articles

Back to top button