Sports

കേരള ബ്ലാസ്റ്റേഴ്‌സ്  പ്രീ-സീസൺ പരിശീലനം തുടങ്ങി

“Manju”

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിന് മുന്നോടിയായുള്ള പ്രീ-സീസൺ പരിശീലനത്തിന് തുടക്കമിട്ടു. എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ചാണ് പരിശീലനം നടക്കുന്നത്. മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെയും, സംഘത്തിന്റെയും നേതൃത്വത്തിലാണ് ടീം പരിശീലിക്കുക.

കൊറോണ സമയത്തെ വ്യവസ്ഥകൾ പാലിച്ച്, എല്ലാ കെബിഎഫ്‌സി താരങ്ങളും ഈ സീസൺ മുഴുവൻ കർശന നിയന്ത്രണത്തിൽ ആയിരിക്കും. താരങ്ങളെല്ലാം അവരുടെ ക്വാറന്റൈൻ കാലയളവും, ആരോഗ്യ പരിശോധനകളും പൂർത്തിയാക്കി. സീസണിലെ ശക്തവും ആരോഗ്യകരവുമായ തുടക്കത്തിനായി വാക്‌സിനേഷനും സ്വീകരിച്ചുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇത്തവണത്തെ പ്രീ-സീസൺ പരിശീലനം നടത്തുന്നതിൽ ആവേശഭരിതരാണെന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. വിജയിച്ചുവരാൻ തങ്ങൾ എല്ലാവരും ആവേശത്തോടെ തയ്യാറാണ്. ആവേശകരവും കൃത്യതയുമുള്ള പരിശീലനമാണ് ഈ സീസണിൽ പ്രതീക്ഷിക്കുന്നത്. 2021-22 ഐഎസ്എല്ലിനായി മികച്ച ടീമിനെ പടുത്തുയർത്തുന്നതിനുള്ള അവസരങ്ങളും തങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാസ്റ്റേഴസ് താരനിര 

ഗോൾകീപ്പർമാർ: ആൽബിനോ ഗോമസ്, പ്രഭ്‌സുഖൻ സിങ് ഗിൽ, ബിലാൽ ഹുസൈൻ ഖാൻ, മുഹീത് ഷാബിർ, സച്ചിൻ സുരേഷ്.

പ്രതിരോധനിര: ഷഹജാസ് തെക്കൻ, സന്ദീപ് സിങ്, ബിജോയ് വി, അബ്ദുൽ ഹക്കു, ഹോർമിപാം റുയിവ, ജെസ്സെൽ കർനെയ്‌റോ, സഞ്ജീവ് സ്റ്റാലിൻ, ദെനെചന്ദ്ര മീറ്റേയ്.

മധ്യനിര: ഹർമൻജോത് ഖാബ്ര, ജീക്‌സൺ സിങ്, സുഖാം യോയ്‌ഹെൻബ മീറ്റേയ്, ലാൽതത്തംഗ ഖോൽറിങ്, സഹൽ അബ്ദുൽ സമദ്, ആയുഷ് അധികാരി, ഗിവ്‌സൺ സിങ്, രാഹുൽ കെ പി, പ്രശാന്ത് കെ, നൗറെം മഹേഷ്, സെയ്ത്യസെൻ സിങ്, വിൻസി ബരേറ്റോ, അനിൽ ഗോയങ്കർ.

മുൻനിര: വി എസ് ശ്രീക്കുട്ടൻ, ശുഭ ഘോഷ്.

ഈ സ്‌ക്വാഡിന് പുറമെ, അഡ്രിയാൻ നിക്കോളസ് ലൂണ റെറ്റാമറും, എനെസ് സിപോവിച്ചും ശേഷിക്കുന്ന വിദേശ താരങ്ങൾക്കൊപ്പം അവരുടെ ക്വാറന്റീനും ആവശ്യ ആരോഗ്യപരിശോധനയും പൂർത്തിയാക്കി വരും ആഴ്ചകളിൽ സമ്പൂർണ പരിശീലനത്തിനായി ടീമിനൊപ്പം ചേരും.

Related Articles

Back to top button