IndiaLatest

ഓടുന്ന ബസില്‍നിന്ന് പുറത്തേക്കുവീണ് 50കാരിക്ക് ദാരുണാന്ത്യം

“Manju”

ബസിലെ സീറ്റുകള്‍ ആര്‍ക്കൊക്കെ? ഇതാ അറിയേണ്ടതെല്ലാം!
ചെന്നൈ: ഓടുന്ന ബസില്‍നിന്ന് പുറത്തേക്കുവീണ് 50കാരി മരിച്ചു. തെങ്കാശി സ്വദേശി മഹേശ്വരിയാണ് മരിച്ചത്. സ്റ്റോപില്‍ ഇറങ്ങുന്നതിനായി സീറ്റില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ ബാലന്‍സ് തെറ്റി വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.

കലുഗുമലൈ-രാമലിംഗം റൂടില്‍ ഓടുന്ന ബസിലാണ് അപകടമുണ്ടായത്. മകളുടെ വിവാഹത്തിനായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് അപകടമെന്നാണ് റിപോര്‍ടുകള്‍. മഹേശ്വരി ബസില്‍നിന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Articles

Back to top button