KeralaLatest

കെഎസ്‌ആര്‍ടിസി‍ സര്‍വീസ് വെട്ടിക്കുറച്ചു

“Manju”

ആലപ്പുഴ: കെഎസ്‌ആര്‍ടിസി സര്‍വീസ് പകുതിയില്‍ താഴെ മാത്രമായതിനാല്‍ ജില്ലയില്‍ പല റൂട്ടിലും യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. മിക്കവാറും മേഖലകള്‍ തുറന്നതോടെ യാത്രക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഇത് കെഎസ്‌ആര്‍ടിസി കണക്കിലെടുക്കുന്നില്ലെന്നാണ് പരാതി.ചങ്ങനാശ്ശേരി, ചേര്‍ത്തല, എറണാകുളം റൂട്ടിലടക്കം ബസുകള്‍ കുറച്ചു മാത്രമാണ് ഓടിക്കുന്നത്. ഇതില്‍തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടില്‍ 40 ശതമാനത്തില്‍ താഴെയാണ് സര്‍വിസ്. എറണാകുളം റൂട്ടിലും സ്ഥിതി വ്യത്യസ്തമല്ല.

വൈകീട്ട് ഏഴിന് ശേഷം ബസുകള്‍ തീരെയില്ലെന്നതാണ് സ്ഥിതി. സ്വകാര്യ ബസുകള്‍ നാമമാത്രമായ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ആശ്രയമെന്നിരിക്കെയാണ് യാത്രക്കാര്‍ക്ക് ആനുപാതികമായി ബസുകള്‍ ഇല്ലാത്തത്.ആലപ്പുഴ ഡിപ്പോയില്‍നിന്ന് 43 ഷെഡ്യൂള്‍ ആണ് ഓപറേറ്റ് ചെയ്യുന്നത്. 95 സര്‍വിസ് വരെ ഓടിയിരുന്നിടത്താണിത്. കായംകുളത്ത് നിന്ന് 28 സര്‍വിസുകള്‍ മാത്രം. 68 ബസുകള്‍ വരെ ഓടിയിരുന്നിടത്താണിത്. 36ന് പകരം 25 സര്‍വിസുകളാണ് ഹരിപ്പാട് ഡിപ്പോയില്‍നിന്ന് ഓടുന്നത്. കോവിഡിന് മുമ്ബ് 42 സര്‍വിസുകള്‍ ഉണ്ടായിരുന്ന ചെങ്ങന്നൂരില്‍നിന്ന് ഇപ്പോഴുള്ളത് 31 എണ്ണം. ചേര്‍ത്തലയില്‍നിന്ന് 36 സര്‍വിസുകളാണുള്ളത്. 56 ആണ് നേരത്തേ ഉണ്ടായിരുന്നത്.

Related Articles

Back to top button