KeralaLatest

കെ.ആര്‍. നാരായണന്‍ ജന്മശതാബ്ദി : ‘നാരായണീയം-2021’ പരിപാടി സംഘടിപ്പിച്ചു

“Manju”

തൃശ്ശൂര്‍ ; മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ തൃശ്ശൂര്‍ എസ്.സി.-എസ്.ടി. പാര്‍ലമെന്റ് കമ്മിറ്റി ദ്രാവിഡ കലാസാംസ്കാരികവേദി, എസ്.സി.-എസ്.ടി. വികസന സമിതി എന്നിവയുടെ സഹകരണത്തോടെ ‘നാരായണീയം-2021’ പരിപാടി സംഘടിപ്പിച്ചു. എസ്.സി.-എസ്.ടി വിദ്യാര്‍ഥികള്‍ക്ക് കെ.ആര്‍. നാരായണന്റെ പേരില്‍ തൃശ്ശൂരില്‍ സിവില്‍ സര്‍വീസ് പരിശീലന അക്കാദമി വേണമെന്ന് അനുസ്മരണസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എസ്.സി.-എസ്.ടി. പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ആട്ടോര്‍ ഉദ്ഘാടനംചെയ്തു. കെ.കെ.എം.എസ്. സംസ്ഥാന കമ്മിറ്റിയംഗം കെ.എം. മോഹനന്‍ അധ്യക്ഷനായി. പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വേണുജി നെടുപുഴ, പി.വി. സുബ്രഹ്മണ്യന്‍, ജയപ്രകാശ് ഒളരി, രവി വടൂക്കര, ഭാനുമതി അനിയന്‍, വിലാസിനി അയ്യന്തോള്‍, ഇ.എസ്. മധു തുടങ്ങിയവര്‍ സംസാരിച്ചു. ജന്മവാര്‍ഷിക സമ്മേളനം ഞായറാഴ്ച സമാപിക്കും.

Related Articles

Back to top button