InternationalLatest

സംഗീത പരിപാടിക്കിടെ വെടിവെപ്പ്

“Manju”

വാഷിംഗ്‌ടന്‍ ഡിസി: അമേരിക്കയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്. വാഷിംഗ്‌ടന്‍ ഡിസിയില്‍ യു സ്‌ട്രീറ്റ് നോര്‍ത്ത് വെസ്‌റ്റിലെ ജൂണ്‍ടീന്‍ത് സംഗീത പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്.

വെടിവെപ്പില്‍ 16കാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. . പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റതായി ഡിസി പോലീസ് യൂണിയനും ട്വീറ്റില്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ട്വീറ്റില്‍ പറയുന്നു.

 

Related Articles

Back to top button